കാസർകോട് ഉപജില്ല കലോത്സവം നടക്കുന്ന കൊളത്തൂർ കൂൾ ഗ്രൗണ്ടിലെ സ്റ്റേജിന് മുന്നിൽ സ്ഥാപിച്ച കൂറ്റൻ പന്തൽ തകർന്നു വീണു . വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മഴയോടൊപ്പമുള്ള ശക്തമായ കാറ്റിൽ പ്രധാന സ്റ്റേജിന് മുന്നിൽ സ്ഥാപിച്ച പന്തൽ നിലംപൊത്തിയത്. ഭാഗ്യം കൊണ്ട് ആളപയമില്ല അപകടമൊന്നുമുണ്ടായിട്ടില്ല. വ്യാഴാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും കലോത്സവ പന്തൽ തകർന്നിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും പെർമിഷനോട് കൂടിയാണ് ഇന്ന് കലോത്സവം ആരംഭിച്ചത്. ഓഫ് സ്റ്റേജ് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത് അതുകൊണ്ട് തന്നെ കാറ്റിനെ തുടർന്ന് പന്തലിൽ കൂടുതൽ ആളുകളുണ്ടായില്ല.
0 Comments