കോളജ് കോണ്‍ഫറന്‍സ് ഹാളിന് നേരെ അക്രമം; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കോളജ് കോണ്‍ഫറന്‍സ് ഹാളിന് നേരെ അക്രമം; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്


കാസര്‍കോട്: കോളജ് കോണ്‍ഫറന്‍സ് ഹാളിന് നേരെയുണ്ടായ അക്രമവുമായി  ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ മുഹമ്മദ് സാബിര്‍ (19), ഫായിസ് (19), കബീര്‍ (19), ഷിഫുറഹ്മാന്‍ (19) എന്നിവര്‍ക്കെതിരെയാണ് കേസ്. ഒക്ടോബര്‍ 16ന് വൈകിട്ടാണ് കോണ്‍ഫറന്‍സ് ഹാളിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തത്.

Post a Comment

0 Comments