
കുമ്പള; മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന് ശേഷമുണ്ടായ ആഹ്ലാദ പ്രകടനത്തിനിടെ ഹോട്ടല്‍ തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 11 മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.വ്യാഴാഴ്ച വൈകിട്ട് ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനത്തിനിടെ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ബേക്കൂരിലെ ഹോട്ടലുടമ രഘുനാഥ ഷെട്ടി (69)യെ തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. രഘുനാഥഷെട്ടി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
0 Comments