‘ക്യാര്‍ ചുഴലിക്കാറ്റ്’: അതീതീവ്ര ചുഴലിയായി മാറും; കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

‘ക്യാര്‍ ചുഴലിക്കാറ്റ്’: അതീതീവ്ര ചുഴലിയായി മാറും; കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത




തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുമെന്ന് സൂചന. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഗോവയിലും മഹാരാഷ്ട്രയിലും മഴ തകര്‍ത്തു പെയ്യുകയാണ്.

കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ്, രത്‌നഗിരി എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ശനിയാഴ്ച മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളില്‍ മണിക്കൂറില്‍ 40- 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.

കേരളത്തില്‍ ശനിയാഴ്ച അഞ്ചു ജില്ലകളില്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കുപടിഞ്ഞാറ് ദിശയിലാാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ തിരമാലകള്‍ ഉയരുന്നുണ്ട്.

Post a Comment

0 Comments