
കാഞ്ഞങ്ങാട്: പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നാടിന്റെ സാമ്പത്തിക അഭിവൃദ്ധിയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന വ്യവസായ വികസനത്തിന് കാഞ്ഞങ്ങാട് നഗരസഭയുടെ പൂർണ്ണ പിന്തുണയും സഹായവും ഉണ്ടായിരിക്കുമെന്ന് നഗരസഭ ചെയർമാൻ ശ്രീ.വി.വി.രമേശൻ പറഞ്ഞു. കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രീസ് ജനറൽ ബോഡി യോഗം ഹോസ്ദുർഗ്ഗ് ലയൺസ് ക്ലബ്ബ് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേംബർ പ്രസിഡന്റും സുൾഫെക്സ് മാട്രസ് എം.ഡിയുമായ ശ്രീ.എം.ടി.പി.മുഹമ്മദ് കുഞ്ഞി സാഹിബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ട.ഐ.ജി.മധുസൂദനൻ നായർ,വ്യവസായ വികസന ഓഫീസർ എൻ.അശോക്,മുഹമ്മദലി ഫത്ത,രവീന്ദ്രൻ കണ്ണങ്കൈ,ടോമി ജോസഫ്,എ.പി.കരീം എന്നിവർ സംസാരിച്ചു
0 Comments