
ദുബൈ: ആലംപാടി ജമാഅത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാൻ യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രഥമ പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. ദുബായിൽ വെച്ച് ചേർന്ന യോഗം പ്രസിഡണ്ട് സി.ബി മുഹമ്മദിന്റെ അധ്യക്ഷതയിൽ മുനീർ എസ് .ടി ഉദ്ഘാടനം ചെയ്തു.സഫുവാൻ കന്നിക്കാട് മുഖ്യപ്രഭാഷണവും കാദർ കുയിത്താസ് വിഷയാവതരണവും നടത്തി.ഹനീഫ അജ്മാൻ സ്വാഗതവും സത്താർ പൊയ്യയിൽ നന്ദിയും പറഞ്ഞു.യോഗത്തിൽ മുഹമ്മദ് സേട്ട്, അലി കരോടി, ഖാദർ തളങ്കര, ഹാജി കാദർ, മുനീർ മേനത്ത്, റൗഫ് കാസി, അൻവർ എർമാളം, ഔഫ് കന്നിക്കാട്, അമീൻ മളിയിൽ, അബ്ദുൽ റഹ്മാൻ കാസി, ജൗഹർ, മുസ്തഫ മൊയ്തീൻ, ലത്തീഫ് എസ്.ടി , യാസീൻ സി.എച്ച്, ഖാദർ എസ്.എം , അസീസ് കാസി എന്നിവർ സംബന്ധിച്ചു.
0 Comments