തങ്കമണി അമ്മംഗോഡിന്റെ 'മഞ്ഞുകുട്ടി' പുസ്തക പ്രകാശനം 27ന്

തങ്കമണി അമ്മംഗോഡിന്റെ 'മഞ്ഞുകുട്ടി' പുസ്തക പ്രകാശനം 27ന്



കാഞ്ഞങ്ങാട്: തുളുനാട് ബുക്സ് പ്രസിദ്ധീകരിക്കുന്ന തങ്കമണി അമ്മംഗോഡിന്റെ പ്രഥമ കഥാസമാഹാരമായ 'മഞ്ഞുകുട്ടി' പുസ്തക പ്രകാശനം ഒക്ടോബർ 27ന് രാവിലെ 10 മണിക്ക് തെരുവത്ത് ജി.എൽ.പി. സ്കൂൾ ലക്ഷ്മിനഗരിൽ നടക്കും.  പതിനാറാം വാർഡ് കൗൺസിലർ സുമയ്യയുടെ അധ്യക്ഷതയിൽ ബൽരാജ്  ഉദ്ഘാടനം ചെയ്യും. കവിയും സാഹിത്യകാരനുമായ നാലപ്പാടം പദ്മനാഭൻ പുസ്‌തകപ്രകാശന കർമ്മം നിർവഹിക്കും,   ബേക്കൽ ഇന്റർനാഷണൽ സ്കൂൾ മാനേജർ ഡോ. അബ്ദുൾ കരീം  പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരൻ  പ്രകാശൻ മാസ്റ്റർ കരിവെള്ളൂർ  പുസ്തകം പരിചയപ്പെടുത്തും.  വിവിധ സാംസ്കാരിക നായകന്മാർ ആശംസയർപ്പിച്ച് സംസാരിക്കും. തങ്കമണി  അമ്മങ്കോട്  മറുപടി പ്രസംഗം നടത്തും. പവിത്രൻ തോയമ്മൽ സ്വാഗതവും നിഖിൽ രാജ് നന്ദിയും പറയും.

Post a Comment

0 Comments