ബെംഗളൂരു: കര്‍ണ്ണാടകയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ അയല്‍വാസി യല്ലപ്പ( 35) അറസ്റ്റില്‍. കുട്ടിയെ മിഠായി നല്‍കി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിക്ക് ഇന്നലെ ക്ലാസ്സ് ഇല്ലായിരുന്നു. ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഉച്ചക്ക് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടവരുണ്ട്. പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മാതാപിതാക്കളും അയല്‍വാസികളും തെരച്ചില്‍ തുടങ്ങിയത്. നാട്ടുകാര്‍ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും തനിക്കറിയില്ലെന്നായിരുന്നു പ്രതികരണം.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സുലെപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നാതായി കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.ബെംഗളൂരു: കര്‍ണ്ണാടകയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ അയല്‍വാസി യല്ലപ്പ( 35) അറസ്റ്റില്‍. കുട്ടിയെ മിഠായി നല്‍കി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിക്ക് ഇന്നലെ ക്ലാസ്സ് ഇല്ലായിരുന്നു. ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഉച്ചക്ക് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടവരുണ്ട്. പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മാതാപിതാക്കളും അയല്‍വാസികളും തെരച്ചില്‍ തുടങ്ങിയത്. നാട്ടുകാര്‍ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും തനിക്കറിയില്ലെന്നായിരുന്നു പ്രതികരണം.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സുലെപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നാതായി കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
0 Comments