ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍



കാസര്‍കോട്;  ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ചന്ദ്രംപാറയിലെ ശംസുദ്ദീനെ(49)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച  വൈകിട്ട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബസ് യാത്രക്കാരിയായ  പതിമൂന്നുകാരിയെ ബസ് യാത്രക്കിടെ ശംസുദ്ദീന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ശംസുദ്ദീനെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments