പിള്ളേരൊന്നു തുമ്മിയപ്പോള്‍ ഇന്റ്റര്‍നെറ്റും കട്ട് ചെയ്‌തോടുന്നോ, എന്നാ പേടിയാ: എം എ നിഷാദ്

പിള്ളേരൊന്നു തുമ്മിയപ്പോള്‍ ഇന്റ്റര്‍നെറ്റും കട്ട് ചെയ്‌തോടുന്നോ, എന്നാ പേടിയാ: എം എ നിഷാദ്



ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ എം എ നിഷാദ് രംഗത്തു വന്നിരുന്നു. മതം ആയുധമാക്കുന്നവരാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നിലെന്നും എം എ നിഷാദ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചിരിക്കുകയാണ് സംവിധായകന്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചതോടെ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്.

അതേസമയം, രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി.

Post a Comment

0 Comments