LATEST UPDATES

6/recent/ticker-posts

ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി മുന്‍ എംല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവിതാവസാനം വരെ തടവ്‌ ; 25 ലക്ഷം രൂപ പിഴ



ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം. ജീവിതാവസാനം വരെയാണ് തടവുശിക്ഷ. 25 ലക്ഷം രൂപ പിഴയടയ്ക്കാനും ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി മുന്‍ നേതാവും എംഎല്‍എയുമായിരുന്നു കുല്‍ദീപ് സിംഗ് സെന്‍ഗാര്‍. പോക്‌സോ നിയമം, ബലാത്സംഗക്കുറ്റത്തിനുള്ള വകുപ്പുകള്‍ തുടങ്ങി ഇയാളുടെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ കോടതി നേരത്തേ ശരിവെച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സെന്‍ഗാര്‍ ശിക്ഷാവിധി കേട്ടത്.  

Post a Comment

0 Comments