മദ്യപിച്ച് ബസ് ഓടിച്ച് അപകടം: KSRTC ഡ്രൈവര്‍ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

മദ്യപിച്ച് ബസ് ഓടിച്ച് അപകടം: KSRTC ഡ്രൈവര്‍ അറസ്റ്റിൽതൃശ്ശൂർ: മദ്യപിച്ച് ബസ് ഓടിച്ച് അപകടം സൃഷ്ടിച്ച കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. പാല സ്വദേശി മനത്താഴത്ത് വീട്ടിൽ സെബാസ്റ്റ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന ബസ് ഇടിച്ച് യുവാവിനും മൂന്നു വയസുകാരിയായ മകൾക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിരുന്ന ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. കണ്ണംകുളങ്ങര പള്ളിക്ക് സമീപം താമസിക്കുന്ന അരിമ്പൂക്കാരൻ ജെൻസൺ (35), മകൾ ഇവാനിയ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശക്തൻ സ്റ്റാൻഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് രാത്രി പത്തരയോടെയായിരുന്നു അപകടം. നിർത്തിയിരുന്ന ബൈക്കിന് പിറകിൽ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അപകടം നടന്ന ഉടൻ ഇറങ്ങിയോടാൻ ശ്രമിച്ച ഡ്രൈവറെ സമീപത്തുണ്ടായിരുന്നവരാണ് തടഞ്ഞു നിർത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments