കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് സമ്മേളനവും യുവജന റാലിയും നടത്തി

കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് സമ്മേളനവും യുവജന റാലിയും നടത്തി



കാഞ്ഞങ്ങാട്: നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ് ക്യാമ്പയി ന്റെ ഭാഗമായുള്ള കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനവും യുവജനറാലിയും നടത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച യുവജനറാലി പൗരത്വ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി മാറി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച്് ടൌണ്‍ ഹാള്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ശംസുദ്ധീന്‍ കൊളവയലിന്റെആധ്യക്ഷതയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘടനം ചെയ്തു. ജന.സെക്രട്ടറി കെ.കെ ബദറുദ്ധീന്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സീനിയര്‍ വൈസ്പ്രസിഡന്റ് നജീബ് കാന്തപുരം മുഖ്യ പ്രഭാഷണംനടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, എം. പി. ജാഫര്‍,  വണ്‍ ഫോര്‍ അബ്ദുള്‍റഹിമാന്‍, സി.എം ഖാദര്‍ ഹാജി,അഡ്വ എന്‍. എ. ഖാലിദ്, മുബാറക് ഹസൈനാര്‍ ഹാജി, തെരുവത്ത് മൂസഹാജി, പി. എം ഫാറൂഖ്, റംസാന്‍ ആറങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, സി. കെ. റഹ്മത്തുള്ള, സി മുഹമ്മദ് കുഞ്ഞി, നൗഷാദ് കൊത്തിക്കാല്‍ , ഷാനവാസ് കാരാട്ട്, കൊവ്വല്‍ അബ്ദുറഹ്മാന്‍,  യു വി ഇല്യാസ്, സിദീഖ് ഞാണിക്കടവ്, നൗഷാദ് എം. പി, റമീസ് ആറങ്ങാടി, സലീം ബാരിക്കാട്, പാലാട്ട്് ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ച് സംസാരിച്ചു.

Post a Comment

0 Comments