സ്‌കൂള്‍ അങ്കണങ്ങളില്‍ ഇനി കുടുംബശ്രീ മധുരം നിറയും

സ്‌കൂള്‍ അങ്കണങ്ങളില്‍ ഇനി കുടുംബശ്രീ മധുരം നിറയും



കാസർകോട്: ഒഴിവുസമയങ്ങളില്‍ മിഠായി വാങ്ങാന്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ഇനി സ്‌കൂളുകള്‍ വിട്ടിറങ്ങില്ല. പലനിറങ്ങളിലും വലിപ്പത്തിലും പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞെത്തുന്ന ജങ്ക് ഫുഡുകളോട് അവര്‍ ഗുഡ്ബൈ പറയുകയാണ്. കുതിച്ചുപായുന്ന വണ്ടികള്‍ക്കിടയിലൂടെ മിഠായികള്‍ക്കായി റോഡ് മുറിച്ചുകടക്കാന്‍ ഇനിയില്ലെന്ന് അവര്‍ ഉറക്കെ പറയുകയാണ്. ഒഴിവു സമയങ്ങളില്‍ അവര്‍ക്ക് നുണയാനുള്ള രുചിയും ഗുണവും നിറഞ്ഞ കാഷ്യു മിഠായിയുമായി കുടുംബശ്രീ അമ്മമാര്‍ സ്‌കൂളുകളിലെത്തും. ടേസ്റ്റ് കാഷ്യൂ എന്ന പേരിലാണ് കുടുംബശ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി പുറത്തിറക്കിയിരിക്കുന്നത്.സ്നേഹ-വാല്‍സല്യത്തിലും കരുതലിലും പൊതിഞ്ഞ മിഠായികള്‍ ചെറിയ വിലയക്ക് അവര്‍ കുട്ടികള്‍ക്ക് നല്‍കും. ഈ അമ്മക്കരുതല്‍ അനുഭവിച്ചറിയാന്‍ അവര്‍ വരിനില്‍ക്കും. സ്നേഹത്തില്‍ പൊതിഞ്ഞ ഈ മിഠായി അവര്‍ നുണഞ്ഞ് ശീലിക്കും. കരുതിയ നാണയങ്ങള്‍ അമ്മമാര്‍ക്ക് നല്‍കും

ജനുവരി ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ പുത്തന്‍ ദൗത്യവുമായി വിദ്യാലയങ്ങളിലേക്കെത്തുകയാണ്. ചോക്‌ളേറ്റ് കവറുടെ മാലിന്യകൂമ്പാരം ഒഴിവാക്കാനും വിദ്യാര്‍ത്ഥികളില്‍ പുതിയ ഭക്ഷണശീലം കൊണ്ടുവരാനുമായി കുടുംബശ്രീ ഉത്പന്നങ്ങള്‍ വിദ്യാലയങ്ങളിലേക്ക് ഇറക്കുകയാണ്. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും കൂടി ഉറപ്പുനല്‍കുന്ന പരിപാടിക്ക് നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ തുടക്കമായി..

Post a Comment

0 Comments