രാജ്യത്താദ്യമായി ചെസ് ടൂറിസം കേരളത്തില്‍; ഇനി കായല്‍ക്കാഴ്ചകള്‍ കണ്ട് കളിക്കാം

LATEST UPDATES

6/recent/ticker-posts

രാജ്യത്താദ്യമായി ചെസ് ടൂറിസം കേരളത്തില്‍; ഇനി കായല്‍ക്കാഴ്ചകള്‍ കണ്ട് കളിക്കാം



ആലപ്പുഴ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം എത്തുകയാണ്. കേരളമാണ് ഇതിന് തുടക്കം കുറിക്കാന്‍ പോകുന്നത്. ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍, ഡോ. പി. മനോജ് കുമാര്‍, ജോ പറപ്പള്ളി എന്നിവരും നാല് ചെസ് പ്രേമികളും ചേര്‍ന്ന ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പുരവഞ്ചികളിലൂടെ കായല്‍ക്കാഴ്ചകള്‍ കണ്ട്, ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാണ് ചെസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റുകള്‍. വിദേശത്തുനിന്നുള്‍പ്പെടെ നാല്‍പ്പതിലേറെ താരങ്ങള്‍ ഇതില്‍ പങ്കെടുക്കും.

ഭക്ഷണം, യാത്ര, താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വിജയിക്ക് നാലുലക്ഷം രൂപവരെ സമ്മാനങ്ങളുമുണ്ട്. 64,000 രൂപയാണ് വിദേശതാരങ്ങളില്‍നിന്ന് ഈടാക്കുന്നത്. സ്വദേശികള്‍ക്ക് ഇളവുകളുണ്ടാവും.

Post a Comment

0 Comments