മൊട്ടംചിറയിലെ സൗഹൃദം കുടുംബ കൂട്ടായ്മ കുടുംബ സംഗമം നടത്തി

മൊട്ടംചിറയിലെ സൗഹൃദം കുടുംബ കൂട്ടായ്മ കുടുംബ സംഗമം നടത്തി



പൂച്ചക്കാട് : മൊട്ടംചിറയിലെ സൗഹൃദം കുടുംബ കൂട്ടായ്മ കുടുംബ സംഗമം നടത്തി. പ്രദേശത്തെ ഒരുപറ്റം കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ചതാണ് കൂട്ടായ്മ.
ജൂനിയർ ചേംബർ ഇൻറർനാഷണൽ പരിശീലകൻ രാജേഷ് കൂട്ടകനി ഉദ്ഘാടനവും തുടർന്ന് പരിശീലന ക്ലാസും നടത്തി. കൂട്ടായ്മയുടെ പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. വിദ്യാധരൻ പുതിയപുര, എ.കെ.പവിത്രൻ, സി.എച്ച്. വിനീഷ്കുമാർ, രാജു മീത്തൽ, കെ.പി മോഹനൻ, സുരേഷ് സി. എച്ച്, അനിൽകുമാർ, 
എ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പുഷ്പാകരൻ സ്വാഗതവും, ട്രഷറർ മുരളി ആലുങ്കാൽ നന്ദിയും പറഞ്ഞു.  വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം

Post a Comment

0 Comments