യേശുദാസിന്റെ ഇളയ സഹോദരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി
Thursday, February 06, 2020
കൊച്ചി: ഗായകൻ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ.ജസ്റ്റിൻ കായലിൽ മരിച്ച നിലയിൽ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വല്ലാർപാടം ഡിപി വേൾഡിന് സമീപം കായലിൽ നിന്ന് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇത് ആരുടെതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. രാത്രിയായിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഇത്.
രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ മുളവുകാട് സ്റ്റേഷനിലും അവിടെ നിന്ന് മൃതദേഹം സൂക്ഷിച്ചിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലുമെത്തി. തുടര്‍ന്ന് ഭാര്യാ സഹോദരൻമാർ മൃതദേഹം ജസ്റ്റിന്റെത് തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു.
0 Comments