പൗരത്വ പ്രതിഷേധം: കനയ്യകുമാറിന് നേരെ വീണ്ടും കല്ലേറ്
Saturday, February 15, 2020
പാട്ന: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബിഹാറില്‍ സി.പി.ഐ നേതാവ് കനയ്യകുമാറിന് നേരേ വീണ്ടും കല്ലേറ്. ബിഹാറിലെ ബുക്സറില്‍നിന്ന് അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യയ്ക്കു നേരേ കല്ലേറുണ്ടായത്.
ബിഹാറിൽ കനയ്യക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ എട്ടാമത്തെ അക്രമമാണ് ഇന്നുണ്ടായത്. ചൊവ്വാഴ്ച ബൈക്കിലെത്തിയ ഒരു സംഘം കനയ്യയ്ക്കു നേരെ കല്ലേറ് നടത്തിയിരുന്നു. ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ഇത്.
ജനുവരി 30 മുതലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ ബിഹാറില്‍ പ്രതിഷേധം ആരംഭിച്ചത്. ഫെബ്രുവരി 29ന് പാട്നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിക്കും.
0 Comments