പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു; ബന്ധുവായ സ്ത്രീ അറസ്റ്റിൽ

പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു; ബന്ധുവായ സ്ത്രീ അറസ്റ്റിൽ



കോഴിക്കോട്: വടകര കാര്‍ത്തികപ്പള്ളിയില്‍ പകല്‍ സമയത്ത് സ്ത്രീയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തില്‍ കാര്‍ത്തികപ്പള്ളി പറമ്പത്ത് മുസ്സയുടെ ഭാര്യ അലീമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ബന്ധുവായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വടകര വില്യാപ്പള്ളിക്കടുത്ത് കാര്‍ത്തികപ്പള്ളിയിലാണ് ഉച്ചയ്ക്ക് സ്വര്‍ണം കവര്‍ന്നെടുക്കാനായി സ്ത്രീയെ ആക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ അലീമയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് വീട്ടിലെ പുരുഷന്മാര്‍ പള്ളിയില്‍ പോയ സമയത്താണ് ആക്രമണമുണ്ടായത്. അലീമയുടെ കഴുത്തിലും ചെവിയിലും കൈയ്യിലുമുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചെവിയിലേ ആഭരണം എടുക്കുന്നതിനിടയില്‍ മുറിവേറ്റിട്ടുണ്ട്. വായില്‍ തുണി തിരുകിയിരുന്നു. പിന്നീട് വീട്ടില്‍ വന്ന ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. അപ്പോഴേക്കും കള്ളന്മാര്‍ കടന്നു കളഞ്ഞിരുന്നു. അലീമയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഒരു സ്ത്രീയും ആണ്‍കുട്ടിയും ഈ വീടിന്റെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

വില്യാപ്പള്ളിയില്‍ വെച്ചാണ് ബന്ധുവായ സ്ത്രീയെ സംശയാസ്പദ നിലയില്‍ കസ്റ്റഡിയിലെടുത്തത്. ഇവരെ എടച്ചേരി പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വടകര റൂറല്‍ എസ്.പിയടക്കമുള്ള സംഘം സ്ഥലത്ത് എത്തി. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ദരു സ്ഥലത്ത് പരിശോധന നടത്തി. വടകര മേഖലയില്‍ കള്ളന്മാരുടെ ശല്യം വര്‍ധിച്ച സാഹചര്യമാണുള്ളത്. ഇതിനകം നിരവധി കടകളിലും വീടുകളിലും കള്ളന്‍ കയറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.  

Post a Comment

0 Comments