ന്യൂഡൽഹി: കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. മാസങ്ങളായി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാനാകാതെ പോയ അനിശ്ചിതാവസ്ഥയ്ക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരവെയാണ് സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ തിരഞ്ഞെടുത്തത്. പി.എസ് ശ്രീധരൻ പിള്ള മിസോറമിൽ ഗവർണറായി നിയമിക്കപ്പെട്ടതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടന്നത്.
കോഴിക്കോട് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 10-03-1970-ൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്.
0 Comments