കാഞ്ഞങ്ങാട്: സ്മാർട്ട് ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത കുരുന്നുകളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് നേതത്വം നൽകുന്ന സ്മാർട്ട് ചലഞ്ചിന്റെ ഭാഗമായി പുല്ലൂർ ഉദയഗിരി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിനിക്ക് വേണ്ടിയുള്ള ടാബ് ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മലിന് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോമോൻ ജോസ് കൈമാറി .
പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, മണ്ഡലം പ്രസിഡന്റ് നിധീഷ് കടയങ്ങയൻ, ജയേഷ് കിഴക്കേപുരയിൽ, ഷിഹാബ് കാർഗിൽ, ആസിഫ് പോളി, വിനോദ്തോയമ്മൽ ,സന്തോഷ് തോയമ്മൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.