പള്ളിക്കര: നിയമവാഴ്ച്ചയ്ക്കും സ്ത്രികൾക്കും അപമാനമായ വനിത കമ്മീഷൻ അധ്യക്ഷ ജോസഫൈൻ രാജിവെക്കണമെന്ന് ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറിയും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനറുമായ സുകുമാരൻ പൂച്ചക്കാട് ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റി പനയാൽ വില്ലേജ് ആഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹോദരിമാർ അനുഭവിക്കുന്ന വിഷമങ്ങളും പ്രതിസന്ധികളും അടിമത്വവും അതിന് അറുതി വരുത്താൻ പ്രതിജ്ഞാബദ്ധമായ സ്ഥാപനത്തിന്റെ അധ്യക്ഷ പാർട്ടിയാണ് പോലീസെന്നും, കോടതിയെന്നും പറഞ്ഞത് നീതികരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സീന കരുവാക്കോട് അധ്യക്ഷയായി.ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറി രവീന്ദ്രൻ കരിച്ചേരി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലത പനയാൽ, പ്രകാശൻ കരുവാക്കോട്, കെ.പുഷ്പ, ടി.പ്രേമ, ഗീത പനയാൽ എന്നിവർ നേതൃത്വം നൽകി. സുനിത കരിച്ചേരി സ്വാഗതവും, പ്രീത തച്ചങ്ങാട് നന്ദിയും പറഞ്ഞു