പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ എകാധിപത്യത്തിലും, പ്രവാസികളോട് വിവേചനം കാണിക്കുന്നതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ ഇറങ്ങിപ്പോയി

LATEST UPDATES

6/recent/ticker-posts

പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ എകാധിപത്യത്തിലും, പ്രവാസികളോട് വിവേചനം കാണിക്കുന്നതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ ഇറങ്ങിപ്പോയി



പള്ളിക്കര: പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ ഏകാധിപത്യ  ഭരണവും, പ്രവാസികളോട് വിവേചനം കാണിക്കുന്നതിലും പ്രതിഷേധിച്ച് ഭരണസമിതി യോഗം ബഹിഷ്ക്കരിച്ച്, യു.ഡി.എഫ് മെമ്പർമാർ ഇറങ്ങിപ്പോയി. ഇന്ന് (ജൂൺ 29) ചേർന്ന യോഗമാണ് ബഹിഷ്ക്കരിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം ഓരോ വാർഡിലും പഞ്ചായത്ത് മെമ്പർമാർ ചെയർമാൻമാരായി ജാഗ്രത സമിതി രൂപീകരിച്ചിരുന്നു. അവരവരുടെ വാർഡുകളിൽ ആവശ്യമായ മുന്നൊരുക്കങ്ങളും, അന്യസംസ്ഥാന തൊഴിലാളികളടമുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റും, ഭക്ഷണവും മെമ്പർമാരുടെ നേതൃത്വത്തിലാണ് ചെയ്യേണ്ടത്.  ഭരണ സമിതിയിലെ സൂപ്പർ പ്രസിഡണ്ടായി ചമയുന്ന ഒരു മെമ്പറാണ്  സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് ചെലവഴിക്കുന്ന രീതിയിലുള്ള പ്രവർത്തനം ചെയ്യുന്ന രീതി തുടരുന്നത് കൊണ്ടാണ്  പ്രതിപക്ഷ മെമ്പർമാരെ ചൊടിപ്പിച്ചത്.

 വിദേശത്തിൽ നിന്നും എത്തുന്ന സ്വദേശികൾക്ക് പഞ്ചായത്ത് ചെലവിൽ പളളിക്കരയിലെ പി.കെ.മാൾ, എം.യു.ലോഡ്ജ്, ക്രസന്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സൗജന്യ താമസ സൗകര്യം ഒരുക്കിയെങ്കിലും, ഭരണ സമിതിക്ക് ഇഷ്ട്ടപ്പെട്ടവർക്ക് മാത്രമാണ് അവിടെ താമസ സൗകര്യം ഒരുക്കി കൊടുത്തത്. യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടാൽ ലോഡ്ജ് ഫുൾ ആണെന്ന് പറഞ്ഞ് സൂപ്പർ പ്രസിഡണ്ട് മടക്കി അയക്കാറാണ് പതിവ്. അവർ പിന്നീട് മറ്റു സ്വകാര്യ ലോഡ്ജുകളിൽ പണം നൽകിയാണ് ക്വാറന്റയിൻ പിരീഡായ 14 ദിവസം താമസിക്കുന്നത്. ലോഡ്ജ് കാർ തോന്നും പോലെയാണ് തുക ഈടാക്കുന്നത് ഒരു ദിവസം ഭക്ഷണമടക്കം 1500 രൂപ വരെ വാങ്ങുന്നവരുമുണ്ട്. തൊഴിലും, ശബളമൊന്നുമില്ലാതെ മടങ്ങുന്ന പ്രവാസികൾക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ക്വാറന്റയിൻ സൗകര്യം ഒരുക്കുന്നതിലും, മറ്റും ഓരോ വാർഡിൽ ഡി.വൈ.എഫ്. ഐ പ്രവർത്തകരെയാണ് ഭരണസമിതി ചുമതലപ്പെടുത്തിയത്. ചില പാർട്ടി ധല്ലാളന്മാർ വിചാരിച്ചാൽ ഔദ്യോഗിക സംവിധാനങ്ങളെ മറി കടന്ന് കോവിഡ് ടെസ്റ്റും ക്വാരന്റിൻ സംവിധാനങ്ങളും ഒരുക്കി കൊടുക്കുന്നു. പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലെ വികസന പദ്ധതികളിൽ ഭരണക്കാർ എട്ട് കാലി മമ്മുഞ്ഞിമരായി വിലസുന്നു. പഞ്ചായത്ത് അറിയാതെ ചില രാഷ്ട്രീയ ഭിക്ഷാംദേഹികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണ്. വാർഡ് മെമ്പർമാർ അറിയാതെ വാർഡിൽ എത്തുന്നവരെ ഇടതുപക്ഷ ചോട്ടാ നേതാക്കൾ ഇടപെടുന്നതിലാണ് പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് മെമ്പർമാർ തീരുമാനിച്ചത്. ഭരണ സമിതി യോഗത്തിൽ യു.ഡി.എഫ്  പ്രതിപക്ഷ ലീഡർ പി.കെ.അബ്ദുള്ളയാണ് പ്രമേയം കൊണ്ട് വന്നത്. മെമ്പർ എം.പി.എം.ഷാഫി പിന്തുണച്ചു. മറ്റു അംഗങ്ങളായ സുന്ദരൻ കുറിച്ചിക്കുന്ന്, മാധവ ബേക്കൽ, ഷക്കീല ബഷീർ, എം.ജി.ആയിഷ, ഫാത്തിമ മൂസ, കെ.ടി. ആയിഷ, സുഹ്റ ബഷീർ, ആയിഷ റസാഖ് എന്നിവർ പിന്തുന്ന പ്രഖ്യാപിച്ച് യോഗം ബഹിഷ്ക്കരിച്ച് പുറത്ത് വരികയായിരുന്നു.

  ഭരണ സമിതിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ജൂലായ് 1ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തുമെന്ന് ചെയർമാൻ ഹനീഫ കുന്നിലും, കൺവീനർ സുകുമാരൻ പൂച്ചക്കാടും അറിയിച്ചു.