കാഞ്ഞങ്ങാട്: ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യത്തില്‍ കുരുങ്ങി കിടക്കുകയാണ് ചിത്താരി ഗ്രാമം. കഴിഞ്ഞ കുറെ ദിവസങ്ങളിലായി സെന്‍ട്രല്‍ ചിത്താരി , നോര്‍ത്ത് ചിത്താരി, സൗത്ത് ചിത്താരി ഗ്രാമങ്ങളില്‍ വ്യാപകമായി ഒച്ചുകള്‍ കാരണം ഇവിടത്തുക്കാരുടെ സൈര്വ ജീവിതം താറുമാറായി കിടക്കുന്ന അവസ്ഥയാണുള്ളത്. കൃഷിയിടങ്ങളില്‍ മുഴുവനും ഒച്ചുകളാണ്. തെങ്ങുകള്‍, വാഴകള്‍ തുടങ്ങിയവയ്ക്ക് മുകളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ കയറിക്കൂടി മനുഷ്യരുടെ സൈര്വ വിഹാരത്തി നെയും കാര്‍ഷിക വൃത്തിയെയും ഒച്ചുകള്‍ ബാധിച്ചിരിക്കുകയാണ്. ഒച്ചുകളുടെ ശല്യം അവസാനിപ്പിക്കാന്‍ നിരവധി തവണ ആരോഗ്യ വകുപ്പ് അധികൃത രോട് ആവശ്യപ്പെട്ടിട്ടും അവര്‍ വന്ന് നോക്കി പോകുന്നതല്ലാതെ പരിഹാരം കാണുന്നില്ല. ചിത്താരി പ്രദേശങ്ങളില്‍ വീടുകളിലും പരിസര പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വഴിയോരങ്ങളിലും നിത്യേന പടര്‍ന്ന് പ്രചരിച്ച് പ്രദേശ വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ച് ശല്യം ഇല്ലായ്മ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട് മുന്നറിയിപ്പ് നല്‍കി .സാധരണക്കാരായ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാതെ ഒച്ച് പരിസര പ്രദേശങ്ങളില്‍ പറ്റിപ്പിടിച്ച് നില്‍്ക്കുന്നത് ജീവന് തന്നെ ഭീഷണിയായിത്തീരുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.