കാഞ്ഞങ്ങാട്:മാവുങ്കാല്‍ വള്ളൂര്‍ യോഗി മഠത്തിനു സമീപത്തെ പറമ്പില്‍ ക്ഷീര കര്‍ഷകന്‍ വി.എം ദിനേശന്‍ ബുധനാഴ്ച രാവിലെ പുല്ലു തിന്നാന്‍ കെട്ടിയ പശു ഉപയോഗശൂന്യമായ മാലിന്യടാങ്കിന്റെ കോണ്‍ക്രിറ്റ് സ്ലാബ് തര്‍ന്നു കുഴിയില്‍ വീണു. തുടര്‍ന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ചത്തു. കാഞ്ഞങ്ങാടു അഗ്‌നി രക്ഷാനിലയത്തില്‍ നിന്നു ലീഡിംഗ് ഫയര്‍മാന്‍ അശോകന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തപ്പോഴേക്കും ചത്തുപോയി.