കാസർകോട് ജില്ലയിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയ 28 സ്‌കൂളുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടി. പരീക്ഷ എഴുതിയ 1156 പേരിൽ 290 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയിൽ എസ്.പി.സി. പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള മികച്ച വിജയമാണ് ഈ വർഷത്തേത്. ഡി വൈ എസ് പി അസൈനാറിനാണ് ജില്ലയിലെ സ്റ്റുഡന്റസ് പോലീസിന്റെ ചുമതല. എല്ലാ വിദ്യാർത്ഥികളെയും ഡി ഐ, എ ഡി ഐ, സിപിഓ , എ സിപിഓ , ഡി എൻ ഓ, എ ഡി എൻ ഓ എന്നിവരെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.