കാസർകോട്: പലകാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ, പത്താംക്ലാസോ പ്ലസ്ടുവോ വിജയകരമായി പൂർത്തിയാക്കാൻ കഴിയാതെ വരികയോചെയ്ത കുട്ടികൾക്കായി പോലീസ് ആവിഷ്കരിച്ച ’ഹോപ്പ്’ പദ്ധതിയിലൂടെ പഠിച്ച് എസ് എസ് എൽ സി പരീക്ഷ എഴുതിയ കാസർകോട് ജില്ലയിലെ 23 വിദ്യാർത്ഥികളും വിജയിച്ചു. ഈ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും അധ്യാപകരായത് കാസർകോട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്. മുഴുവൻ വിദ്യാർത്ഥികളെയും ക്ലാസ് എടുത്ത പോലീസ് ഉദ്യോഗസ്ഥരെയും ഡി എൻ ഓ, എ ഡി എൻ ഓമാരെയും ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.