ചെറുവത്തൂർ: മടക്കര ചെറുവത്തൂർ പഞ്ചായത്ത് മടക്കരയിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടതിനു ശേഷമുള്ള ആദ്യ കോവിഡ് ഫലം നെഗറ്റീവായതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ മടക്കര വീടിന് മുന്നിൽ വെച്ച് സുഹൃത്തുക്കൾ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത 15 പേർക്കെതിരെയാണ് ചെറുവത്തൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ ചന്തേര പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.
യുവാവ് വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പായി വഴിയിൽ ആംബുലൻസ് നിർത്തി സുഹൃത്തുക്കൾ ചേർന്ന് നൽകിയ സ്വീകരണം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ചെറുവത്തൂര് ഹെൽത്ത് ഇൻസ്പെക്ടർ ചന്തേര പോലീസിൽ പരാതി നൽകിയത് കണ്ടാലറിയുന്ന 15 പേർക്കെതിരെ പകർച്ച വ്യാഥി നിരോധന നിയമം എപിഡെമിക്ക് ആക്റ്റ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്