ന്യൂഡല്‍ഹി: ഒരൊറ്റ ദിവസം രാജ്യത്ത് കാല്‍ ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 24,850 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,73,165 ആയി.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യ റഷ്യയ്ക്ക് തൊട്ടടുത്തായി. കോവിഡ് രൂക്ഷമായ റഷ്യ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുമായി നിലവില്‍ 800 കേസുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 613 മരണവും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ാകെ മരണപ്പെട്ടവരുടെ എണ്ണം 19,268 ആയി. ഇതുവരെ 409,083 പേര്‍ രോഗമുക്തായി. നിലവില്‍ 244,814 പേരാണ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് രാജ്യത്ത് 18,000 ത്തിലധികം കോവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരീകരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇരുപതിനായിരത്തിലധികം കോവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരീകരലിക്കുന്നത്. രാജ്യത്ത് അതിരൂക്ഷമായി കോവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ശനിയാഴ്ച മാത്രം 7,074 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്ക് തൊട്ട്പിറകില്‍ തമിഴ്‌നാടും ഡല്‍ഹിയും ഗുജറാത്തുമാണുള്ളത്.