കാഞ്ഞങ്ങാട്. മുഖ്യമന്ത്രിയുടെ തുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡി.വൈ.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തിയ റീസൈക്കിള്‍ കേരള എന്ന പദ്ധതിയുടെ ഭാഗമായി കരിങ്ങാട് ബ്ലോക്ക് കമ്മിറ്റി പിരിച്ചെടുത്ത 14, 09, 999 രൂപ ജില്ലാ കമ്മിറ്റിയെ ഏൽപ്പിച്ചു. സിപിഎം ഏരിയാകമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി സി,ജെ സജിത്ത്, പ്രസിഡന്റ് പി.കെ നിഷാന്ത് എന്നിവര്‍ തുക ഏറ്റുവാങ്ങി. ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചും വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയുമാണ് തുക കണ്ടെത്തിയത്. സിപിഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ രാജ്മോഹൻ, രതീഷ് നെല്ലിക്കാട്ട്, വിപിൻ കാറ്റാടി, വി ഗിനീഷ്, തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.