കാഞ്ഞങ്ങാട് : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപെട്ട് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ വാര്‍ഡുകളില്‍ പ്രത്യേക വനിതാ സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമനിച്ചു. മുന്‍സിപല്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വനിതാ ലീഗ് ജില്ലാ പ്രസിഡെണ്ട് പി പി നസീമ ടീച്ചര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ആസന്നമായ മുന്‍സിപല്‍ തെരെഞ്ഞെടുപ്പില്‍ വനിതാ പ്രവര്‍ത്തകര്‍ സുസജ്ജമാകാന്‍ യോഗം ആഹ്വാനം ചെയ്തു..മുന്‍സിപല്‍ പ്രസിഡന്റ് അഡ്വ. എന്‍.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജന. സെക്രടറി സി കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു.അഡ്വക്കറ്റായി എന്‍ റോള്‍ ചെയ്ത റിസ്വാന ബല്ലയെ യോഗം അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് എം പി ജാഫര്‍ ,കെകെ ജാഫര്‍, സാജിദ് പടന്നക്കാട്, കദീജ ഹമീദ്, ഖൈറുന്നിസ, ടി കെ സുമയ്യ, സക്കീന യൂസുഫ് കദീജ ഹസൈനാര്‍, റഹ്മത്ത്, സി എച്ച്് സുബൈദ , സബീന എന്നിവര്‍ സംസാരിച്ചു.