ഇനി എടിഎം വഴി പിന്‍വലിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടാല്‍ പേടിക്കേണ്ട; ദിവസമൊന്നിന് 100 രൂപ വീതം ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിഐ

ഇനി എടിഎം വഴി പിന്‍വലിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടാല്‍ പേടിക്കേണ്ട; ദിവസമൊന്നിന് 100 രൂപ വീതം ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിഐ

 

മുംബൈ: ഇനി എടിഎം വഴി പിന്‍വലിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടാല്‍ ദിവസമൊന്നിന് 100 രൂപ വീതം ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിഐയുടെ പുതിയ ഉത്തരവ്. ഒരു ഉപഭോക്താവ് എടിഎം വഴി പണം പിന്‍വലിക്കുന്ന സമയത്ത് മെഷീനിന്റെ തകരാര്‍ മൂലം പണം ലഭിക്കാതെ വരികയും എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പോകുകയും ചെയ്താല്‍, അല്ലെങ്കില്‍ തന്റേതല്ലാത്ത കാരണത്താല്‍ ഉപഭോക്താവിന് പണം നഷ്ടപ്പെട്ടാല്‍ അയാള്‍ നഷ്ടപരിഹാരത്തിന് അര്‍ഹനാണ്.


നഷ്ടപ്പെട്ട് അഞ്ച് ദിവസം വരെ പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് സമയമുണ്ട്. അതിന് ശേഷവും അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 രൂപ തോതില്‍ നഷ്ടപരിഹാരം നല്‍കണം. അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണമെന്നും ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്നുണ്ട്.


ഇത്തരം സംഭവങ്ങളുണ്ടായാല്‍ അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷീന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ ആണ് പരാതി നല്‍കേണ്ടത്. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ ബി ഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴി പരാതി നല്‍കാവുന്നതാണ്.

Post a Comment

0 Comments