ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ 20,000 കടക്കും; മുന്നറിയിപ്പുമായി ഐഎംഎ

ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ 20,000 കടക്കും; മുന്നറിയിപ്പുമായി ഐഎംഎ

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് ഐഎംഎ വ്യക്തമാക്കി.


ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഐഎംഎ വ്യക്തമാക്കി. കേരളത്തില്‍ പ്രതിദിന രോഗികളുടെ പ്രതിദിന വര്‍ധനവ് പതിനൊന്നായിരം കടന്നിരുന്നു. ഇന്നലെ മാത്രം 11,755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമായി കേരളം മാറി. അതേസമയം, മരണനിരക്കില്‍ കേരളത്തിന്റെ സ്ഥിതി ആശ്വാസകരമാണ്.


രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് കേരളമാണ്. മഹാരാഷ്ട്രയെയും കര്‍ണാടത്തെയും ഡല്‍ഹിയെയും പിന്നിലാക്കി കേരളം മുന്നിലെത്തി.


ഇന്നലെ 11,755 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധ പതിനൊന്നായിരം കടക്കുന്നത്. 7,570 പേരാണ് ഇന്നലെ രോഗമുക്തി ലഭിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് 10,471 പേര്‍ക്കാണ്. 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 ഇന്നലെ സ്ഥിരീകരിച്ചു.

Post a Comment

0 Comments