പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രതിഷേധ സൈക്കിള്‍ യാത്ര നടത്തി കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി

LATEST UPDATES

6/recent/ticker-posts

പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രതിഷേധ സൈക്കിള്‍ യാത്ര നടത്തി കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി

 ബന്തിയോട് : അനുദിനം വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍ വിലക്കെതിരെ പ്രതിഷേധിച്ച് കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി സ്വാലിഹ് കണ്ണാടിപ്പറമ്പ്. വാഫി കോളേജില്‍ നിന്നും വൈകുന്നേരം ആരംഭിച്ച പ്രതിഷേധ സൈക്കിള്‍ യാത്ര ഒരു ദിവസം പിന്നിട്ട് കണ്ണൂരില്‍ അവസാനിക്കും.


 'വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ വിലക്കയറ്റം സാധാരണക്കാരന്റെ മുഖത്തേറ്റ അടിയാണ്. പെട്രോള്‍ വില സെഞ്ചുറി തികയ്ക്കാന്‍ കുതിക്കുന്ന ഈ കാലത്ത് നമുക്കു സ്വീകരിക്കാവുന്ന ബദല്‍ മാര്‍ഗം സൈക്കിള്‍ സവാരി തന്നെയാണ്.' എന്ന് സ്വാലിഹ് കണ്ണാടിപറമ്പ് പ്രതികരിച്ചു.


കൊക്കച്ചാല്‍ കോളേജില്‍ നിന്നും തുടങ്ങിയ സൈക്കിള്‍ യാത്ര പ്രിന്‍സിപ്പാള്‍ ഖാലിദ് ബാഖവി ഫ്‌ലാഗ്ഓഫ് ചെയ്തു. കോളേജ് വിദ്യാര്‍ത്ഥി  സംഘടനയായ എംടിഎസ് എ പ്രതിഷേധ യാത്രയ്ക്കുള്ള എല്ലാവിധ ആവശ്യങ്ങളും ഒരുക്കിക്കൊടുത്തു. എം.ടി.എസ്.എ യൂണിയന്‍  ഡയറക്ടര്‍ ഉസ്താദ് അസീസ് ഹുദവി, വൈസ് പ്രിന്‍സിപ്പല്‍ ഹൈദര്‍ അലി വാഫി, കോളേജ് അധ്യാപകന്‍ അര്‍ഷദ് വാഫിയും മറ്റു വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.


Post a Comment

0 Comments