കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടിലെ പേജുകള്‍ നശിപ്പിച്ച നിലയില്‍

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടിലെ പേജുകള്‍ നശിപ്പിച്ച നിലയില്‍

 




മട്ടന്നൂര്‍: ഗള്‍ഫിലേക്ക് യാത്ര പോകാനെത്തിയ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടിലെ പേജുകള്‍ നശിപ്പിച്ച നിലയില്‍ വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗം പിടികൂടി. വടകര ഓര്‍ക്കാട്ടേരി പുറമേരി സ്വദേശി കിള്ളിയത്ത് ഹൗസില്‍ സിദ്ധിഖിനെയാണ് അറസ്റ്റു ചെയ്തത്. 


ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ദോഹയിലേക്ക് യാത്ര പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. പാസ്‌പോര്‍ട്ട് പരിശോധനയില്‍ 17, 18, 19, 20 എന്നീ പേജുകള്‍ കീറിക്കളഞ്ഞ നിലയിലായിരുന്നു. എയര്‍പോര്‍ട്ട് സ്റ്റേഷന്‍ പോലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. അതേസമയം പേജുകള്‍ കീറി നശിപ്പിച്ച സാഹചര്യത്തില്‍ 5000 രൂപ വീതം പോലിസിലും കോടതിയിലും പിഴ അടച്ചശേഷം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്ന കുറ്റമാണിത്. ജാമ്യം കിട്ടിയെങ്കിലും പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറി നശിപ്പിച്ച യാത്രക്കാരന്റെ ദോഹയിലേക്കുള്ള യാത്ര മുടങ്ങി.

Post a Comment

0 Comments