കണ്ണൂര്‍: തലശ്ശേരിക്കടുത്ത് നിന്ന് ശുചീകരണ പ്രവര്‍ത്തിക്കിടെ വടിവാളുകള്‍ കണ്ടെത്തി. തലശ്ശേരിക്കടുത്ത് ദേശീയ പാതയില്‍ പുന്നോല്‍ മാപ്പിള എല്‍പി സ്‌കൂളിനടുത്ത് നിന്നാണ് ആറ് വടിവാളുകള്‍ കണ്ടെടുത്തത്.
കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാളുകള്‍ ചാക്കില്‍ കെട്ടി ഒളിച്ച് വച്ചതായി കണ്ടെത്തിയത്. ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷത്തിന് മുന്നേ ഒളിപ്പിച്ച് വച്ചതാകാം ഇതെന്നാണ് പൊലീസിന്റെ അനുമാനം.
0 Comments