മാണിക്കോത്ത് ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യത്തിന് 8 സ്മാർട്ട് ഫോൺ നൽകി അദ്ധ്യാപക ദമ്പതികളുടെ പൂർവ്വ വിദ്യാത്ഥികളായ മക്കൾ

മാണിക്കോത്ത് ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യത്തിന് 8 സ്മാർട്ട് ഫോൺ നൽകി അദ്ധ്യാപക ദമ്പതികളുടെ പൂർവ്വ വിദ്യാത്ഥികളായ മക്കൾ

 


 


അജാനൂർ :  മാണിക്കോത്ത് ഗവ: ഫിഷറീസ് യു പി സ്കൂളിൽ നേരത്തെ അദ്ധ്യാപകരായിരുന്ന പ്രസാദ് മാസ്റ്ററുടെയും ഷീല ടീച്ചറുടെയും മക്കളും ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും കൂടിയായ  പ്രജീഷ്,പ്രിയേഷ് എന്നിവർ ചേർന്ന് പിതാവ് പ്രസാദ് മാസ്റ്ററുടെ സ്മരണാർത്ഥം  

ഓൺലൈൻ  പഠനത്തിന് പ്രയാസം അനുഭവപ്പെടുന്ന  മാണിക്കോത്ത് ഫിഷറീസ് സ്കുളിലെ 8 കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകി മാതൃകയായി.


മൂത്തമകൻ പ്രജീഷ് ജർമനിയിലും ,  പ്രിയേഷ്  യു എസി ലും ജോലി ചെയത് വരുകയാണ്..ഇവരുടെ മാതാവും ഷീല ടീച്ചർ നേരത്തെ ഇതേ സ്കുളിൽ പ്രധാന അദ്ധ്യാപികയായി വിരമിച്ചിരുന്നു. പ്രസാദ് മാഷ് 2016 ൽ നിര്യാതനായി.


മൊബെൽ ഫോൺ വിതരണ ചടങ്ങിൻ്റെ ഉൽഘാടനം  ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ

കെ.ശ്രീധരൻ നിർവ്വഹിച്ചു, പി ടി എ വൈസ്.പ്രസിഡൻ്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ ഷക്കീല ബദ്റുദ്ധീൻ, മുൻ പ്രധാന അദ്ധ്യാപകൻ എം.വി രാമചന്ദ്രൻ മാഷ്

പി ടി എ വൈസ് പ്രസിഡൻ്റ് സുരേഷ് പുതിയടത്ത്, സീനിയർ അസിസ്റ്റൻ്റ്  തുടങ്ങിയവർ സംസാരിച്ചു

കെ.കുമാർ മാഷ് സ്വാഗതവും മിനി ടീച്ചർ നന്ദിയും പറഞ്ഞു. 

Post a Comment

0 Comments