കൊളവയൽ കാറ്റാടിയിൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

കൊളവയൽ കാറ്റാടിയിൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം

 



  കൊളവയൽ : കാറ്റാടിയിൽ   നിർമ്മിക്കുന്ന ജിയോ ടവറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടവർ നിർമിക്കാൻ പ്രദേശത്ത് തന്നെ നിരവധി വലിയ കെട്ടിടങ്ങൾ ഉണ്ടായിട്ടും വീടുകൾക്ക് സമീപമുള്ള തുറസ്സായ സ്ഥലത്ത് ടവർ നിർമാണത്തിന് അധികാരികൾ അനുവാദം കൊടുത്ത തിനെതിരെയാണ് പരിസരവാസികൾ ചോദ്യം ചെയ്യുന്നത്.  ടവർ  നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഇരുഭാഗത്തും നിശ്ചിത അകലത്തിനുള്ളിൽ തന്നെ വീട് ഉണ്ടായിട്ടുപോലും നിർമ്മാണം തുടരാനുള്ള നീക്കത്തിനെതിരെയാണ്  നാട്ടുകാർ പ്രതിഷേധമുയർത്തിയത്.  ഈ വിഷയം ചൂണ്ടിക്കാട്ടി ജനകീയ സമിതി കളക്ടറേറ്റിൽ പരാതി കൊടുകുകയും  മുൻ കലക്ടർ  ടവർ അവിടെ വരില്ല എന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു എന്ന് ഇവർ പറയുന്നു.എന്നാൽ സ്ഥലം മാറി പോകുന്നതിന്  തൊട്ടു മുമ്പ്  കലക്ടർ അതിന് അനുമതി കൊടുക്കുകയും ചെയ്തു എന്നാണ് ഇവരുടെ പരാതി. ഈ വിഷയം പുതിയ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ  ഇപ്പോൾ വിഷയത്തിൽ ഇടപെടാൻ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ടവറിനെതിരെ നിയമപരമായ നീക്കം നടക്കുന്നതിനിടയിൽ ഇന്ന് രാവിലെ പോലീസ് കാവലോടുകൂടി നിർമാണപ്രവർത്തനം തുടരാനുള്ള  കമ്പനിയുടെ നീക്കമാണ്  ജനകീയ സമിതി പ്രസിഡണ്ട് ജനീഷ, സെക്രട്ടറി സോന,  വിനീത് കൊളവയൽ, വാർഡ് മെമ്പർ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞത്. മൂന്നുമണിക്കൂർ നീണ്ട സംഘർഷാവസ്ഥയ്ക്ക് ശേഷം പോലീസുമായി ഒത്തുതീർപ്പിൽ എത്തുകയും കളക്ടറേറ്റ് മുഖാന്തരം ജനവാസമേഖലയിലു ള്ള ടവറിനെതിരെ നീക്കം നടത്താനും സമിതി തീരുമാനിച്ചു.

Post a Comment

0 Comments