കൈക്കൂലിക്കാരനായ എം.വി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു

LATEST UPDATES

6/recent/ticker-posts

കൈക്കൂലിക്കാരനായ എം.വി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു

 



കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വിജിലന്‍സ് പിടിയിലായ എംവിഐ  പ്രസാദ് കെ ആര്‍ യാതൊരു വകുപ്പ് തല നടപടിയും നേരിടാതെ  കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസില്‍ തന്നെ തുടരുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  കാഞ്ഞങ്ങാട് ജോ.ആര്‍ടിഒ യെ ഉപരോധിച്ചു.കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്.ലേണേഴ്‌സിന്റെ കാലാവധി  അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ മുഖേന ടെസ്റ്റില്‍ വിജയിപ്പിക്കുമെന്ന ഉറപ്പ് നല്‍കിയാണ് പണം പിരിച്ചത്. ഉപ രോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്ത് ജാമ്യത്തില്‍ വിട്ടു. പ്രസിഡന്റ്‌നെ കൂടാതെ  ജില്ലാ ഭാരവാഹികളായ കെ.ആര്‍.കാര്‍ത്തികേയന്‍ ,സത്യനാഥന്‍ പത്രവളപ്പില്‍ ,ഇസ്മയില്‍ ചിത്താരി, നവനീത് ചന്ദ്രന്‍,ഷിബിന്‍ ഉപ്പിലികൈ, വിനീത് എഛ്.ആര്‍ എന്നിവര്‍ നേതൃത്വം നല്കി.

Post a Comment

0 Comments