കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാൻ യുപിയിൽ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാൻ യുപിയിൽ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി

 



കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാൻ ഉത്തർപ്രദേശിൽ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി.തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിൽ എം.എന്‍ വിപിന്‍ദാസാ(37)ണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടി വെച്ചു മരിച്ചത്. എരുമത്തെരു, എം.എന്‍ ഹൗസില്‍ ദാസന്‍ - രുക്മിണി ദമ്പതികളുടെ മകനാണ്.

ഇന്നലെ കൈത്തോക്ക് ഉപയോഗിച്ചു സ്വയം തലയ്ക്കു വെടിവയ്ക്കുകയായിരുന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് പ്രേരിപിച്ചതെന്ന ആരോപണമുണ്ട്. വിപിനു പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം.


വീട്ടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് വിപിന്‍ ജീവനൊടുക്കിയതെന്ന് വിപിനിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അവധി ലഭിക്കത്തതിനെ തുടര്‍ന്നുള്ള മനോ വിഷമം വിപിന്‍ ഇവരുമായി പങ്കു വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണ വിവര നാട്ടിലെത്തുന്നത്.

2005 ലാണ് വിപിന്‍ സി. ആര്‍.പി.എഫില്‍ ചേര്‍ന്നത്. വിപിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യ കീര്‍ത്തന. ഒരു കുട്ടിയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് പ്രേരിപിച്ചതെന്ന ആരോപണമുണ്ട്.

Post a Comment

0 Comments