യുഎഇയിൽ നിയമനത്തിന് പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കും

LATEST UPDATES

6/recent/ticker-posts

യുഎഇയിൽ നിയമനത്തിന് പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കും

 


നിയമനത്തിന്റെ പേരിൽ തൊഴിലാളികളിൽ നിന്നു ഫീസോ കമ്മിഷനോ ആയി പണം ഈടാക്കിയാൽ റിക്രൂട്ടിങ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം. ഏജൻസി വഴിയാണു നിയമനമെങ്കിലും തൊഴിലാളിയും തൊഴിലുടമയും തമ്മിലാണു നിയമപരമായ ബന്ധം. റിക്രൂട്ടിങ് ഏജൻസികൾക്കും ഇടനിലക്കാർക്കുമുള്ള മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമനത്തിന്റെ മറവിൽ പണം കൈപ്പറ്റിയാൽ ആദ്യം ലൈസൻസ് താൽക്കാലികമായി മരവിപ്പിക്കും.പിന്നീട് റദ്ദാക്കും. നിയമനവും ജോലിയുമായി ബന്ധപ്പെട്ട കരാറുകളുടെ പകർപ്പ് തൊഴിലാളികൾക്ക് ഏജൻസികൾ നൽകണം. രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും പരിഗണിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളിൽ പാലിക്കണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. റിക്രൂട്ടിങ് ഏജൻസികൾക്കു ലൈസൻസ് ലഭിക്കാൻ 3 പ്രധാന വ്യവസ്ഥകളുണ്ട്. ∙ മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നവർക്കും അവരുടെ ബന്ധുക്കൾക്കും ലൈസൻസ് ലഭിക്കില്ല. ലൈസൻസ് അപേക്ഷകരിൽ അടുത്ത ബന്ധുക്കളുണ്ടായാൽ അപേക്ഷ നിരസിക്കും. അപേക്ഷകനു വ്യക്തമായ വിലാസമുള്ള ആസ്ഥാനം ഉണ്ടാകണം. എന്നാൽ ഓൺലൈൻ വഴിയുള്ള റിക്രൂട്ടിങ് ഏജൻസികളെ ഇതിൽ നിന്നൊഴിവാക്കി.

Post a Comment

0 Comments