എഴുതിയതൊരു ഗാനം.. പാടിയതൊരുപാടുപേർ... ആറ്റപ്പൂവിനെക്കുറിച്ചുള്ള വെള്ളിക്കോത്തിന്റെ വരികൾ വൈറലായി

LATEST UPDATES

6/recent/ticker-posts

എഴുതിയതൊരു ഗാനം.. പാടിയതൊരുപാടുപേർ... ആറ്റപ്പൂവിനെക്കുറിച്ചുള്ള വെള്ളിക്കോത്തിന്റെ വരികൾ വൈറലായി

 


അജാനൂർ: മലയാളികളെയാകെ കണ്ണീരിലാഴ്ത്തി കാലയവനികയിൽ മറഞ്ഞുപോയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച് എഴുത്തുകാരനും പ്രഭാഷകനുമായ ബശീർ വെള്ളിക്കോത്ത് രചിച്ച ഗാനം ഒരാഴ്ചക്കകം പാടിയത് പത്തോളം പേർ . ഒന്നിനൊന്ന് മെച്ചമായ ഗാനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. തങ്ങൾ വിട പറയുമ്പോൾ യു എ ഇ യിൽ ആയിരുന്ന ബശീർ മമ്പുറപ്പൂ മഖാമിലേ എന്ന ഗാനത്തിന്റെ ട്യൂണിൽ ആറ്റപ്പൂവെന്നൊരോമന-പ്പേരിൽ തിളങ്ങി തിങ്കളായ് ... എന്ന ഗാനം രചിച് എഫ് ബി യിൽ പോസ്റ്റുകയായിരുന്നു. ഇത് കണ്ട് പ്രശസ്ത ഗായകൻ കണ്ണൂർ മമ്മാലി,എൽ കെ മഹമൂദ് ബല്ല,അഷ്‌റഫ് പറമ്പത്ത്, അബ്ദുല്ല കൊളവയൽ, എം പി അബ്ദുല്ല ബല്ല, ഹനീഫ് അജമി , ഖദീജ ഹമീദ്, അഷ്‌റഫ് ഒറ്റപ്പാലം , ഫൈസൽ കെഎംസിസി , മജീദ് ബാവ നഗർ, കെഎം കരീം ബാവനഗർ മുതലായവർ ആണ് ഈ പാട്ടുകൾ പാടി ഓഡിയോ ആയും വീഡിയോ ആയും സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തത് . ഒരു ഗാനം കുറഞ്ഞ സമയത്തിനകം ഇത്രയും ഗായകർ ആലപിക്കുന്നത് അപൂർവമായിരിക്കും. എന്നാൽ ഇതെല്ലാം തങ്ങളോടുള്ള ആദരവിന്റെ വ്യാപ്തിയുടെ പ്രതിഫലനമെന്നാണ് ബശീർ വെള്ളിക്കോത്തിന്റെ അഭിപ്രായം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചും ലീഗിനെക്കുറിച്ചുമെല്ലാം ബശീർ ഇതിന് മുമ്പ് ഗാന രചന നടത്തിയിട്ടുണ്ട്

Post a Comment

0 Comments