മഞ്ജുവിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

മഞ്ജുവിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ച യുവാവിനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ. ഈ പരാതിയുടെ  അടിസ്ഥാനത്തിൽ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന് കാണിച്ച് എളമക്കര പൊലീസ് സ്റ്റേഷനിലാണ് മഞ്ജു പരാതി നൽകിയത്.  


ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതതയില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.  

Post a Comment

0 Comments