എസ്.എസ്.എല്‍.സി പരീക്ഷാ ഫലം; കാസര്‍കോടിന് 99.74 ശതമാനത്തിന്റെ വിജയത്തിളക്കം; 122 വിദ്യാലയങ്ങൾക്ക് നൂറുമേനി

LATEST UPDATES

6/recent/ticker-posts

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം; കാസര്‍കോടിന് 99.74 ശതമാനത്തിന്റെ വിജയത്തിളക്കം; 122 വിദ്യാലയങ്ങൾക്ക് നൂറുമേനി

 





സംസ്ഥാനത്തെ 2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.48 ശതമാനത്തിന്റെ വിജയത്തിളക്കത്തില്‍ കാസര്‍കോട്. സംസ്ഥാനതലത്തില്‍ ആറാമതാണ് ജില്ല. ജില്ലയിലെ 162 സ്‌കൂളുകളില്‍ നിന്നായി 10431 ആണ്‍ കുട്ടികളും 9460 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്.


കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 58 ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 64 മായി 122 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ പരീക്ഷയെഴുതിയ 455 ആണ്‍കുട്ടികളും 1184 പെണ്‍കുട്ടികളും കൂടി ആകെ 1639 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സർക്കാർ സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 232 ആണ്‍കുട്ടികളും 625 പെണ്‍കുട്ടികളും കൂടി ആകെ 857 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 190 ആണ്‍കുട്ടികളും 398 പെണ്‍കുട്ടികളും കൂടി ആകെ 588 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 33 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളും കൂടി 194 കുട്ടികള്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 653 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 986 പേരുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്


Post a Comment

0 Comments