റീൽസ് വൈറലാകാൻ പെൺകുട്ടികൾക്ക് ടിപ്സ്; ബന്ധം വിവാഹിതരായ സ്ത്രീകളുമായി; ടിക്ടോക് താരം പീഡനക്കേസില്‍ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

റീൽസ് വൈറലാകാൻ പെൺകുട്ടികൾക്ക് ടിപ്സ്; ബന്ധം വിവാഹിതരായ സ്ത്രീകളുമായി; ടിക്ടോക് താരം പീഡനക്കേസില്‍ അറസ്റ്റിൽ

 
 ടിക് ടോക് താരം ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീതാണ് കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത്. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്. ഇയാളുടെ ഫോൺ അടക്കം പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പല സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. കൂടാതെ സ്വകാര്യ ചാറ്റുകളും ഇയാൾ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും വിലപേശൽ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

നിലവിൽ കോളേജ് വിദ്യാർഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പോലീസിൽ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകൾ കാരണം പോലീസിൽ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്.

സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും വലയിൽ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.

Post a Comment

0 Comments