മർകസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബർ അവസാന വാരത്തിൽ

LATEST UPDATES

6/recent/ticker-posts

മർകസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബർ അവസാന വാരത്തിൽ

 കോഴിക്കോട് കൈതപൊയിൽ കേന്ദ്രമായി ആരംഭിച്ച മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ സംവിധാനിച്ചിരിക്കുന്നത്.


മെഡിക്കൽ കോളേജ്, ലോ കോളേജ്, ബിസിനസ് സ്കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോകലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എഡ്യൂക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്പെഷ്യൽ നീഡ് സ്കൂൾ, ടെക്നോളജി ഡെവലപ്മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്കിൽ സെന്റർ, അപാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണ്.


ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ കാരന്തൂർ മർകസിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിൽ ജനറൽ കമ്മറ്റി ചെയർമാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെയും, കൺവീനറായി അബ്ദുൽ മജീദ് കക്കാടിനെയും, ട്രഷററർ ആയി അബ്ദുൽ കരീം ഹാജി ചാലിയത്തെയും തിരഞ്ഞെടുത്തു.


ഉന്നതാധികാര സമിതി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദീൻ അഹ്ദല്‍ മുത്തന്നൂര്‍, അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, കോയ മാസ്റ്റർ, സയ്യിദ് സൈന്‍ ബാഫഖി, ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എ.കെ.സി മുഹമ്മദ് ഫൈസി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി.


വൈസ് ചെയർമാൻ: ബാവ തങ്ങള്‍, സ്വാലിഹ് ശിഹാബ് ജിഫ്രി, എന്‍.അലി അബ്ദുല്ല,അബ്ദുറഹ്മാൻ ബാഖവി മടവൂര്‍, മൂസ ഹാജി അപ്പോളോ. കൺവീനർമാർ: ജി. അബൂബക്കര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുൽ കബീര്‍ എളേറ്റില്‍, സാബിത്ത് സഖാഫി വാവാട്, ജഅ്ഫര്‍ കൈതപ്പൊയില്‍.


മറ്റു സമിതികൾ: പ്രോഗ്രാം കമ്മറ്റി: ചെയർമാൻ – സി മുഹമ്മദ് ഫൈസി, കൺവീനർ – ഡോ. അബ്ദുൽ ഹകിം അസ്ഹരി, ഫിനാൻസ്: ചെയർമാൻ – സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തന്നൂർ, കൺവീനർ – ലുക്മാൻ ഹാജി, ഗ്രൗണ്ട് ആൻഡ് സ്റ്റേജ്: ചെയർമാൻ – മൊയ്തീൻ കോയ ഹാജി, കൺവീനർ – അക്ബർ സ്വാദിഖ്, സ്വീകരണം: ചെയർമാൻ – അലികുഞ്ഞി മുസ്‌ലിയാർ, കൺവീനർ – അലവി സഖാഫി കായലം, ഗസ്റ്റ് റിലേഷൻ: ചെയർമാൻ – ഹബീബ് കോയ, കൺവീനർ – ഖമറുദ്ധീൻ, മീഡിയ ആൻഡ് പി ആർ: ചെയർമാൻ – നാസർ ചെറുവാടി, കൺവീനർ – അഡ്വ. അബ്ദുൽ സമദ് പുലിക്കാട്, ലോ ആൻഡ് ഓർഡർ: ചെയർമാൻ – പി സി ഇബ്രാഹിം മാസ്റ്റർ, കൺവീനർ – യൂസുഫ് ഹാജി പന്നൂർ, പ്രചരണം: ചെയർമാൻ – അബ്ദു റഷീദ് സഖാഫി കുട്ട്യാടി, കൺവീനർ – കെ അബ്ദുൽ കലാം മാവൂർ, സ്റ്റേജ് കൺട്രോൾ: ചെയർമാൻ – ഉനൈസ് മുഹമ്മദ്, കൺവീനർ – റോഷൻ നൂറാനി , അക്കോമെഡേഷൻ: ചെയർമാൻ – ഇബ്രാഹിം സഖാഫി താത്തൂർ, കൺവീനർ – നൗഫൽ പി പി, ലൈറ്റ് ആൻഡ് സൗണ്ട്: ചെയർമാൻ – സിദ്ധീഖ് ഹാജി കോവൂർ, കൺവീനർ – സലീം അണ്ടോണ, വളണ്ടിയർ: ചെയർമാൻ – മൊയ്തീൻ കുട്ടി ഹാജി, കൺവീനർ – ഹബീബ് ടാലൻമാർക്, ട്രാവൽ മാനേജ്‌മന്റ്: ചെയർമാൻ – മുഹമ്മദലി സഖാഫി, കൺവീനർ – റാഫി അഹ്‌സനി, ഫുഡ്: ചെയർമാൻ – ബദറു ഹാജി, കൺവീനർ – ഉമർ ഹാജി പടാളി, ഇൻഫ്ര ആൻഡ് ഫെസിലിറ്റി: ചെയർമാൻ: മൂസ നവാസ്, കൺവീനർ – ഫൈറൂസ് സഖാഫി, ഗിഫ്റ്റ്: ചെയർമാൻ – ഡോ. അബ്ദുറഹ്മാൻ, കൺവീനർ – ആശിഖ് മമ്പാട്, സേഫ്റ്റി: ഉമർ ഹാജി, സീറോ വേസ്റ്റ്: അനീസ് സുൽത്താനി, മെഡിക്കൽ: ഡോ. നബീൽ എന്നിവരെയും തിരഞ്ഞെടുത്തു.


Post a Comment

0 Comments