കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചുകാഞ്ഞങ്ങാട്: കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരണയോഗം നടന്നു. വ്യവസായ സമിതി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങങ്ങിൽ സമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ബാബു തോട്ടും കര മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ടി. സത്യൻ പടന്നക്കാട് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി കെ വി  ദിനേശൻ സ്വാഗതം പറഞ്ഞു.

സ്വാഗതം സംഘം ചെയർമാനായി രാഘവൻ വെളുത്തോളി, വൈസ് ചെയർമാൻമാരായി സത്യൻ പടന്നക്കാട്, സുകുമാരൻ പി, കൺവീനർ : കെ വി  ദിനേശൻ, ജോയിൻറ് കൺവീനർമാർ : ഷബീർ ഹസൻ , ഉമ്മറുൽ ഫാറൂഖ്, ട്രഷററർ : എ വി വാമനൻ. കൂടാതെ വിവിധ സബ് കമ്മിറ്റി മെമ്പർമാരെയും തെരെഞ്ഞെടുത്തു


Post a Comment

0 Comments