ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു
ബെനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റെര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വെച്ചായിരുന്നു അന്ത്യം. ജോണ്‍ പോളള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005ലാണ് സ്ഥാനമേല്‍ക്കന്നത്. അനാരോഗ്യംമൂലം 2013ല്‍ സ്ഥാന ത്യാഗം ചെയ്തു.  തുടര്‍ന്ന് പോപ്പ് എമിരെറ്റിസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ആറുനൂറ്റാണ്ടുകള്‍ക്കുള്ളില്‍ സ്ഥാന ത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം.  


ജര്‍മന്‍ സ്വദേശിയായ കര്‍ദിനാള്‍ ജോസഫ് ററ്റ്‌സിങ്ങറാണ് ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്. സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്ററിലും യൂട്യൂബിലും ആദ്യമായി അക്കൗണ്ടുകള്‍ തുടങ്ങിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. 


1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941ല്‍ ഹിറ്റ്‌ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി. 


ഇന്ത്യന്‍ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ ആയിരുന്നു. സിറോ മലബമാര്‍ സഭയിലും സിറോ മലങ്കര സയിലും രണ്ട് കര്‍ദിനാള്‍മാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്ക് വത്തിക്കാനില്‍ ഉചിതമായ പ്രാതിനിധ്യം നല്‍കി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പോപ്പ് ബനഡിക്ടിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ മരണാനന്തര ശുശ്രൂഷകള്‍ നടക്കും. 

Post a Comment

0 Comments