റിയൽ ഹൈപ്പർമാർക്കറ്റിൻ്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

റിയൽ ഹൈപ്പർമാർക്കറ്റിൻ്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തുകാഞ്ഞങ്ങാട്: പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി റിയൽ ഹൈപ്പർമാർക്കറ്റിൻ്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. നാച്വറൽസ് ബ്രാൻഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.

ബേക്കേഴ്സ് ആൻ്റ് ബ ട് ലേഴ്സ് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നിലവിലുള്ള സൗകര്യങ്ങൾ വിപുലീകരിച്ചും പുതിയവ ഏർപ്പെടുത്തിയുമാണ്  ഷോറൂം നവീകരിച്ചത്.  രാജ്യത്തെ നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ആയ നാചുറൽസിന്റെ ബ്രാൻഡ് ഇവിടെ പ്രവർത്തനം തുടങ്ങി. ബ്രൈഡൽ മെയ്ക്കപ്പ് മുതൽ ഹെയർ, സ്കിൻ, ബ്യൂട്ടി കെയർ സേവനങ്ങൾ ലഭ്യമാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി ജനുവരി 7 വരെ എല്ലാ സേവനങ്ങൾക്കും 50 % വരെ കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന മെയ്ക്കപ്പ് മുതൽ ആഘോഷവേളകളിൽ അണിയേണ്ട എല്ലാ ബ്രാൻ ഡിലും പെട്ട സ്പെഷ്യൽ കോസ്മറ്റിക് ഉൽപന്നങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്. ബേക്കിങ് രംഗത്തെ പ്രശസ്ത ബ്രാൻഡ് ആയ ബേക്കേഴ്സ് ആൻഡ് ബട്ലേഴ്സിന്റെ സേവനവും ഇവിടെയെത്തി.

വിദ്യാഭ്യാസ-ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള സ്റ്റേഷനറി ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമുണ്ട്. രുചിക്കൂട്ടിലെ വ്യത്യസ്തതകളുമായി റിയൽ റസ്റ്റോറന്റ്, ഫ്രഷ് ആൻഡ് ലൈവ് ചിക്കൻ, ഫിഷ്, മീറ്റ് സെക്ഷനുകൾ, മലബാറിലെ

ഏറ്റവും വലിയ ഫ്രഷ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് സ്റ്റോർ എന്നിവയുമുണ്ട്. കൂടുതൽ വിശാലമായ കാർ പാർ ക്കിങ് സൗകര്യവും ഏർപ്പെടുത്തി.ഉദ്ഘാടന ദിവസം 1000 പേർക്ക് ബിരിയാണിയും നൽകി. ഒരു മാസം നീളുന്ന സമ്മാന പദ്ധതി നറുക്കെടുത്ത് ആകർഷകമായ സമ്മാനങ്ങളും നൽകും. 


Post a Comment

0 Comments