ഇന്‍സ്റ്റയിലൂടെ സൗഹൃദം, നഗ്നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണി; യുവതിയില്‍ നിന്ന് നാല് ലക്ഷം തട്ടിയ പ്രതി പിടിയില്‍

LATEST UPDATES

6/recent/ticker-posts

ഇന്‍സ്റ്റയിലൂടെ സൗഹൃദം, നഗ്നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണി; യുവതിയില്‍ നിന്ന് നാല് ലക്ഷം തട്ടിയ പ്രതി പിടിയില്‍ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനെയാണ് (24) തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.


തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയില്‍നിന്ന് നാല് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. വിദേശത്തായിരുന്ന പ്രതി എത്തിയതിന്റെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ എഎ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


പ്രതിയുടെ ഫോണില്‍ മറ്റു സ്ത്രീകളുടേയും നഗ്‌നദൃശ്യങ്ങള്‍ കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എഎ അഷറഫിനൊപ്പം സബ് ഇന്‍സ്‌പെക്ടര്‍ എംഒ നൈറ്റ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിബി അനൂപ്, പി വിശാല്‍ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments